ഇരിട്ടി:ഭൂമികുതി 50 ശതമാനം വർധിപ്പിച്ച സംസ്ഥാന സർക്കാറിന്റെ നടപടിക്കെതിരേയും കേന്ദ്ര- സംസ്ഥാന സർക്കാറുകളുടെ കർഷക ദ്രോഹ നടപടികൾക്കുമെതിരെ കെ.പി.സി.സി നിർദ്ദേശ പ്രകാരം കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ വില്ലേജ് ഓഫീസ് മാർച്ചുകളിൽ ജനരോക്ഷം ഇരമ്പി. മലയോര മേഖലയിലെ എല്ലാ വില്ലേ്ജ് ഒഫീസുകൾക്ക് മുന്നിലും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ഇരിട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് സി. കെ. ശശിധരന്റെ അധ്യക്ഷതയിൽ കെ.പി.സി.സി അംഗം മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. നേതാക്കളായ തോമസ് വർഗീസ് , പി .കുട്ട്യപ്പ മാസ്റ്റർ, ഷാനിദ് പുന്നാട്, എം. ശ്രീനിവാസൻ , ആർ. കെ. മോഹൻദാസ്, റാഷിദ് പുന്നാട് , പി.പി അബ്ദുള്ള കുട്ടി , സി. വി. സുധീപൻ, എൻ. കെ .ഇന്ദുമതി,എം. ആർ. ഗിരിജ. തുടങ്ങിയവർ സംസാരിച്ചു.
പായം : പായം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പായം വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ് മാർച്ചും ധർണയും മണ്ഡലം പ്രസിഡന്റ് റഹീസ് കണിയാറാക്കലിന്റെ ആധ്യക്ഷതയിൽ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി അംഗങ്ങളായ മട്ടിണി വിജയൻ, പി .സി. പോക്കർ മണ്ഡലം ഭാരവാഹികളായ ബിജു കരിമാക്കി, ബാലകൃഷ്ണൻ പൂവക്കര, സി. നാരായണൻ, കൊക്കുറ ബാലകൃഷ്ണൻ, വിജയൻ ചത്തോത്, സുഹാസ്, പോൾസൺ, ജോസ് തുണ്ടിയിൽ,സത്യൻ മാടത്തിൽ,സുജേഷ് വട്ട്യറ, ജിജോ കരിയാൽ , അനീഷ് അരിങ്ങളാൻ,ഭാസ്‌കരൻ കോളിക്കടവ് കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം സെബാസ്റ്റ്യൻ തുണ്ടത്തിൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽ കുര്യൻ തുടങ്ങിയവർ പങ്കെടുത്തു.
തില്ലങ്കേരി : തില്ലങ്കേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തില്ലങ്കേരി വില്ലേജ് ഓഫീസിനു മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റ് കെ. പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡൻര് പ്രശാന്തൻ കൊതേരി മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് രാഗേഷ് തില്ലങ്കേരി അധ്യക്ഷത വഹിച്ചു. സേവാദൾ സംസ്ഥാന സെക്രട്ടറി വി. മോഹനൻ, മട്ടന്നൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സെക്രട്ടറിമാരായ എം .മോഹനൻ, പി. വി. സുരേന്ദ്രൻ, എം. സി. വേണു , നേതാക്കളായ മൂർക്കോത്ത് കുഞ്ഞിരാമൻ, യു. സി. നാരായണൻ, കെ.. ഇ നവീൻ എന്നിവർ സംസാരിച്ചു. മുഹമ്മദ് കുന്നത്ത്, രജനി രാധാകൃഷ്ണൻ, നെല്ലിക്ക രാജൻ, എം രാഗേഷ്, സി പി കമലാക്ഷി, ഡോളിദാസ്, പി എം ജയപ്രകാശ്, പി നാരായണൻ,
സി. വി. അപ്പു, എൻ. സജീവൻ, ഇ .കുഞ്ഞിരാമൻ, പി. ജിജീഷ്, ഇ. കെ രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
ചാവശേരി; ചാവശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവശ്ശേരി വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണാ സമരം ഡി.സി.സി സെക്രട്ടറി ബെന്നി തോമസ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻര് കെ. വി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഇരിട്ടിനഗരസഭാ പ്രതിപക്ഷ നേതാവ് വി. ശശി , കെ. വി. പവിത്രൻ ,പി. വി മോഹനൻ, സി.സി. നസീർ ഹാജി,കെ.സുമേഷ് കുമാർ, എം. അജേഷ്, ദേവദാസൻ ചാവശ്ശേരി ,നിധിൻ നടുവനാട് ,കെ. വി .അബ്ദുല്ല ഹാജി,പി. വി. കേശവൻ ,പി.എം. ശ്രീധരൻ നമ്പ്യാർ, കെ. ജാനകി, ലിജി പവിത്രൻ, തുടങ്ങിയവർ പ്രസംഗിച്ചു.
പടിയൂർ: പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പടിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡന്റ് ഫർസീൻ മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ .പി. ബാബു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറി മനോജ് മാസ്റ്റർ പട്ടാനൂർ മുഖ്യ പ്രഭാഷണം നടത്തി. നസീർ കുയില്ലൂർ, കുഞ്ഞികൃഷ്ണൻ, ബാലൻ, ജോസ് , സുജിത് എന്നിവർ സംസാരിച്ചു.
എടൂർ: എടൂർ വില്ലേജ് ഓഫീസിലേക്ക് കോൺഗ്രസ് ആറളം ,കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധം മാർച്ചും ധർണയം സംഘടിപ്പിച്ചു ഡി.സി.സി സെക്രട്ടറി ജയ്‌സൺ കാരക്കാട്ട് ഉദ്ഘാടനം ചെയ്തു .ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു .ജോഷി പാലമറ്റം,അരവിന്ദൻ ,സുരേന്ദ്രൻ പാറയ്ക്കതാഴത്ത്,ഷിജി നടുപറമ്പിൽ ,വത്സ ജോസ്, വി .ശോഭ ,അബ്ദുൾ നാസർ, ബിജു കുറ്റിക്കാട്ടിൽ,ലില്ലി മുരിയം കരി ,അമൽ മാത്യു ,വി ടി ചാക്കോ, പി സി സോണി ,കെ ജെ ജോസഫ്,കെ. എം. പീറ്റർ,കെ രാജൻ, കെ. ജെ. തോമസ് മാസ്റ്റർ ,ജോർജ് ആലാംപള്ളി ,കെ. എൻ. സോമൻ ,സി.സി. അലക്‌സ്, പി .എം ജോസ് ,തുടങ്ങിയവർ പ്രസംഗിച്ചു
അങ്ങാടിക്കടവ്: അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യൻ കുന്ന് വില്ലേജ് ഓഫീസിന് മുൻമ്പിൽ നടത്തിയ ധർണ്ണാ സമരം ഡി.സി.സി. ജന. സെക്രട്ടറി വി.ടി.തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയിൻസ് മാത്യു അധ്യഷത വഹിച്ചു. നേതാക്കളായ പി.സി. ജോസ്, ഐസക് ജോസഫ്, ഷീജ സെബാസ്റ്റിയൻ, ജോസ് കുഞ്ഞ് തടത്തിൽ,കെ.എസ്. ശ്രീകാന്ത്. ബേബി കൂടപ്പാട്ട്, സാജു നെല്ലിക്കുന്നേൽ, ഷിബോ കൊച്ചുവേലിക്കകത്ത്, മേരി റെജി, സീമ സനോജ്, സെലീന ബിനോയി, സിബിച്ചൻ പുതുപ്പറമ്പിൽ, സുനീഷ് തോമസ്, ആഗസ്തി പാറയാനി, ജേക്കബ്ബ് വടക്കേമുറി, ജോർജ്ജ് കാവനാടിയിൽ, ലിസി പാണ്ടിപ്പള്ളി,വി.ജെ. സനോജ് , സിബി കിളിച്ചുണ്ടൻമാക്കൽ, ജോൺ പറക്കണശ്ശേരി, ഷീൻ കൂനങ്കിയിൽ, അന്നമ്മ മൊയ്യപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
കരിക്കോട്ടക്കരി: കരിക്കോട്ടക്കരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി കരിക്കോട്ടക്കരി വില്ലേജ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.എ. നസീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻര് മനോജ് എം കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.ബെന്നി പുതിയാമ്പുറം, തോമസ് വലിയ തൊട്ടിയിൽ, കെ.ശ്രീകാന്ത്, റോസ്ലി വിൽസൺ,ജോസഫ് വട്ടുകുളം, സജി മറ്റി തനിയിൽ, ജോയ് വടക്കേടം, ബേബി ചിറ്റാട്ട്, ബിജു ജോസഫ്, ജിതിൻ തോമസ്, പി.കെ. ഓമന തുടങ്ങിയവർ പ്രസംഗിച്ചു.