നല്ലൂർ :നല്ലൂർ എൽ. പി സ്‌കൂൾ നൂറ്റി ഒന്നാം വാർഷികവും 32 വർഷത്തെ സേവനത്തിന് ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന പ്രധമാധ്യാപിക സി.എ. പ്രമീളയ്ക്കുള്ള യാത്രയയപ്പും സാംസ്‌കാരിക സദസ്സും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ബിന്ദു അധ്യക്ഷതവഹിച്ചു. ടാലന്റ് എക്‌സാം വിജയികളെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. വി. വിനോദും, കെ. സരസ്വതി ടീച്ചർക്കും വാസുമാസ്റ്റർക്കുമുള്ള ആദരം വാർഡ് അംഗം അഡ്വ . ജാഫർ നല്ലൂരും, ഫോട്ടോ അനാഛാദനം സ്‌കൂൾ മാനേജർ ഭാസ്‌കര ഭാനുവും നർവ്വഹിച്ചു. കെ. സി. രാമകൃഷ്ണൻ, ദിവ്യാ ബിജു, കെ.പി. അലിഹാജി, മുൻ പ്രധമാധ്യാപിക ചന്ദ്രമതി, എം. വി. രവീന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എൻ. ദാമോദരൻ, സി.എ. പ്രമീള, സി. വിജിന, ഇബ്രാഹിം കണ്ണവം, വി.കെ. അനിരുദ്ധ്, പി.വി. നാരായണൻ എന്നിവർ സംസാരിച്ചു. ജാനു തമാശകൾ, സ്റ്റേജ് ഷോ, മാജിക് ഷോ , സ്‌കൂൾ വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ ഉണ്ടായി.