ഏച്ചൂർ സെക്ഷൻ ഓഫീസിനു കീഴിൽ എൽടി ലൈനിനു സമീപത്തെ മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഫെബ്രുവരി 13ന് ഇടക്കണമ്പത്ത് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ 10 മണി വരെയും ജയൻപീടിക ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ എട്ട് മുതൽ മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും.
എച്ച്ടി പ്രവൃത്തിയുടെ ഭാഗമായി ഫെബ്രുവരി 13ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ ചാപ്പ, സിദ്ദിഖ്പള്ളി, വരയിൽചിറ, കാനിച്ചേരി, മാവിലച്ചാൽ, മാവിലച്ചാൽ കനാൽ, ഏച്ചൂർ കോളനി ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.