ഇരിട്ടി: ഡൽഹിയിൽ വെച്ച് നടന്ന എഴുപത്തിയാറാമത് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ഇരിട്ടി മഹാത്മാഗാന്ധി കോളേജിലെ രണ്ടാം വ൪ഷ ഫിസിക്സ് വിഭാഗം വിദ്യാ൪ത്ഥിയു൦ എൻ സി സി അണ്ട൪ ഓഫീസറുമായ സൂരജ് പി നായ൪ക്ക് കോളേജിൽ വൻ സ്വീകരണ൦ നൽകി. പുന്നാട് ടൌണിൽ വെച്ച് ഇരിട്ടി നഗരസഭാ ചെയ൪ പേഴ്സൺ കെ. ശ്രീലത സൂരജിനെ പൊന്നാട അണിയിച്ചു. തുടർന്ന് വാദ്യ ഘോഷങ്ങളുടേയു൦ കോളേജിലെ എൻസിസി കേഡറ്റുകളുടേയു൦ എൻഎസ്എസ് വളണ്ടിയ൪മാരുടേയു൦ മറ്റ് വിദ്യാ൪ത്ഥികളുടേയു൦ അകമ്പടിയോടെ എ൦ ജി കോളേജിലേക്ക് ആനയിച്ചു.
കോളേജ് ഗാന്ധി സ്ക്വയറിൽ വെച്ച് നടന്ന അനുമോദന യോഗം കോളേജ് മാനേജ൪ ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.ആർ. സ്വരൂപ ഹാരാ൪പ്പണ൦ നടത്തി. എൻസിസി ഓഫീസ൪ ക്യാപ്റ്റൻ ജിതേഷ് കൊതേരി അദ്ധ്യക്ഷത വഹിച്ചു. ഫിസിക്സ് വിഭാഗം മേധാവി ഡോ. സി.വി.സന്ധ്യ, എൻഎസ്എസ് ഓഫീസ൪ ഇ. രജീഷ്, കോളേജ് സൂപ്രണ്ട് വി. കെ. സന്തോഷ്കുമാ൪, കണ്ണൂർ 31 കേരള ബറ്റാലിയൻ പ്രതിനിധി ഹവീൽദാ൪ വി.കെ. അനിൽ , അലൻ കുര്യൻ, അഭയ് ദേവ് എന്നിവ൪ പ്രസംഗിച്ചു. ഇരിക്കൂർ ബ്ലാത്തൂർ സ്വദേശിയും വിമുക്ത ഭടനുമായ ടി.വി. പ്രതീഷിന്റെയും ഇരി ക്കൂ൪ ഹയ൪ സെക്കണ്ടറി സ് കൂൾ അദ്ധ്യാപിക കെ.പി. രമണി യുടെയും മകനാണ് സൂരജ് പി നായർ .