പയ്യന്നൂർ : എ.ഡി. 1524 ൽ പറങ്കികൾ ( പോർച്ചുഗീസുകാരുമായുള്ള) പോരാട്ടത്തിൽ ധീര രക്തസാക്ഷിത്വം വരിച്ചു രാമന്തളി ജുമാമസ്ജിദ് അ ങ്കണത്തിൽ അന്ത്യ വിശ്രമം കൊള്ളുന്ന ചരിത്ര പ്രസിദ്ധമായ രാമന്തളി 17 ശുഹദാ മഖാമിൽ വർഷംതോറും നടത്തി വരുന്ന ഉറൂസും സ്വലാത്ത് വാർഷികവും 2025 ഏപ്രിൽ 23 മുതൽ 27 വരെ വിവിധ പരിപാടികളോടെ നടക്കും
23 ന് വൈകുന്നേരം 4.30 ന് ശുഹദാ മഖാംസിയാറതിന്ന് ശേഷം ഉറൂസ് കമ്മിറ്റി ചെയർമാൻ സയ്യിദ് പൂകുഞ്ഞിതങ്ങൾ പതാക ഉയർത്തും തുടർന്ന് തെക്കുമ്പാട് മഖാം സിയാറത് യാത്ര
രാത്രി 7.30ന് രാമന്തളി മുസ്ലിം ജമാഅത് കമ്മിറ്റിപ്രസിഡന്റ്‌ഉസ്മാൻകരപ്പാത്തിന്റെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തും.ഉസ്താദ് സി. എച്ച് ഇബ്രാഹിം മദനി, ഹാഫിള് അഷ്‌റഫ് ഫൈസി പ്രസംഗിക്കും.
24ന് രാത്രി 7.30 അൽഹാഫിള് മുൻഇം വാഫിയുടെ പ്രഭാഷണം. :വിഷയം യുവാക്കളോട് സ്നേഹപൂർവ്വം.
25ന് രാത്രിസുഹൈൽഫൈസി കൂരാട്,ഖാജഹുസൈൻവയനാട് ടീം അവതരിപ്പിക്കുന്ന ബുർദ്ധ മജ്‌ലിസ്
26ന് രാത്രി7.30 പ്രഭാഷണം. ഹാഫിള് ഫാരിസ് മംനൂൻ ഫൈസി ലക്ഷദ്വീപ്
വിഷയം :ഏകാന്ത ഭവനം സമ്പന്നമാക്കാം
27ന് ഉച്ചക്ക് 1മണിക്ക് മൗലിദ് പാരായണം
4.30 ഖത്തമുൽ ഖുർആൻ
രാത്രി 7.30ന് സയ്യിദ്പൂകുഞ്ഞി തങ്ങളുടെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ രാമന്തളി ഖത്തീബ് ഫൈസൽ ഹുദവി പ്രഭാഷണം നടത്തും ഉസ്താദ് ഹാഷിം ബാഖവി യതീം ഖാന പ്രസിഡന്റ്ഇ.അബൂബക്കർ പ്രസംഗിക്കും തുടർന്ന് നടക്കുന്ന ദിക്റ് – സ്വലാത്തു മജിലിസിന്നും കൂട്ട് പ്രാർത്ഥനക്കും സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌റി മുത്തുകൊയ തങ്ങൾ നേത്രത്വം നൽകും തുടർന്ന് അന്നദാനം. വാർത്ത സമ്മേളനത്തിൽ
ഉസ്മാൻ കരപ്പാത്ത്, സയ്യിദ് പൂക്കുഞ്ഞി തങ്ങൾ, യു. അബ്ദുറഹിമാൻ, പി.എം അബ്ദുൾ ലത്തീഫ് ,കക്കുളത്ത് അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു.