ആലക്കോട്: ഏഴുവയസുകാരി പനി ബാധിച്ച് മരിച്ചു.
വെള്ളാട് പാത്തന്‍പാറയിലെ കോളേക്കുന്നില്‍ വീട്ടില്‍ സാജു-നിമ്മി ദമ്പതികളുടെ ഇളയ മകള്‍ മരീറ്റ സാജുവാണ് മരിച്ചത്.
ആലക്കോട് നിര്‍മ്മല സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ഇന്നലെ സ്‌ക്കൂളില്‍ പോയി വന്ന കുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കരുവഞ്ചാലിലെ ജോസ് ക്ലിനിക്കില്‍ എത്തിച്ചുവെങ്കിലും രാത്രി 8.35 ന് മരണപ്പെട്ടു.
രണ്ടു ദിവസമായി പനിയുണ്ടായിരുന്ന കുട്ടിക്ക് രോഗം ഭേദപ്പെട്ടിരുന്നു.
സഹോദരങ്ങള്‍: ആല്‍ബര്‍ട്ട്, ത്രസീന.
സംസ്‌ക്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് പാത്തന്‍പാറ സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.