പിലാത്തറ.ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന വിളയാങ്കോട് കള്ള് ഷാപ്പ് റോഡിന് സമീപം ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ 7.45 മണിയോടെയാണ് അപകടം. കണ്ണൂർ ഭാഗത്ത് നിന്നും കാസറഗോഡ് ഭാഗത്തേക്ക് പോകുകയായിരുന്ന സാം ടൂറിസ്റ്റ് കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. നിർമ്മാണം നടക്കുന്ന റോഡിലെ ഡിവൈഡറിൽ ഇടിച്ച ബസിൻ്റെ മുൻവശത്തെ ഗ്ലാസുകൾ തകരുകയും ബസ് താഴ്ചയിലേക്ക് ചെരിയുകയുമായിരുന്നു. ആളപായമുണ്ടായില്ല. അ പകടത്തെ തുടർന്ന് അല്പ നേരം ഗതാഗത തടസ്സമുണ്ടായി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്നാണ് സൂചന. വിവരമറിഞ്ഞ് പരിയാരം പോലീസും സ്ഥലത്തെത്തിയിരുന്നു.