കാസർഗോഡ്: വില്പനക്കായി വീട്ടിൽ സൂക്ഷിച്ച കഞ്ചാവു ശേഖരവുമായി പ്രതി പിടിയിൽ. മഞ്ചേശ്വരംകോയിപ്പാടി ബല്ലം പാടി സ്വദേശി അബ്ദുള്ള (50)യെയാണ്
എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ്
സർക്കിൾ ഇൻസ്പെക്ടർ കെ.എസ്.പ്രശോഭും സംഘവും പിടികൂടിയത്.
ഇന്നലെ രാത്രി 10.15 മണിക്ക് പ്രതിയുടെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് 2.034 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.
പ്രതിയുടെ ദേഹ പരിശോധന കുമ്പള സ്റ്റേഷൻ എസ് എച്ച് ഒ വിനോദ് കുമാറിൻ്റെ സാന്നിധ്യത്തിലാണ് നടത്തിയത്.റെയ്ഡിൽ
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ മുരളി കെ വി, സി കെ വി സുരേഷ്, പ്രിവന്റിവ് ഓഫീസർഗ്രേഡ് മാരായ നൗഷാദ് കെ, പ്രശാന്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായമഞ്ജുനാഥൻ വി ,സോനു സെബാസ്റ്റ്യൻ, സതീശൻ കെ ,വനിതാ സിവിൽ എക്സൈസ് ഓഫീസർ അശ്വതി ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജീഷ്, കെമു ടീമിലെ പ്രിവന്റിവ് ഓഫീസർ സതീശൻ നാലുപുരക്കൽ, പ്രിവന്റി ഓഫീസർ ഗ്രേഡ് നിതീഷ് വൈക്കത്ത്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മഹേഷ് എന്നിവരും ഉണ്ടായിരുന്നു