കരിവെള്ളൂർ – അനശ്വരകഥാകാരൻ എംടിയുടെ രചനകൾ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് പ്രകാശൻ കരിവെള്ളൂർ എഴുതിയ എംടീയം ഒരു കാലം പ്രകാശനം ചെയ്തു . കൂടല്ലൂരിൽ എംടിയുടെ വസതിയായിരുന്ന അശ്വതിയിൽ വച്ചായിരുന്നു ചടങ്ങ് . പ്രശസ്ത കവി മോഹനകൃഷ്ണൻ കാലടി എംടിയുടെ സഹോദരനും എഴുത്തുകാരനുമായ രവീന്ദ്രൻ കൂടല്ലൂരിന് നൽകി പ്രകാശനം നിർവഹിച്ചു. അരുണോദയം വായനശാലയാണ് പരിപാടി സംഘടിപ്പിച്ചത് . അബു ഇരിങ്ങാട്ടിരി പുസ്തക പരിചയം നടത്തി . ഹമീദ്, സുധീഷ് , ലത്തീഫ് കൂടല്ലൂർ ,വിശ്വനാഥൻ എന്നിവർ സംസാരിച്ചു . എം ടി യുടെ കഥാപാത്രങ്ങളെ കോർത്തിണക്കിയുള്ള ലഘു നാടകത്തിൻ്റെ അവതരണവും നടന്നു