വളപട്ടണം: പകുതി വിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് വിശ്വസിപ്പിച്ച് യുവതികളിൽ നിന്നും സ്ഥാപന അംഗങ്ങളിൽ നിന്നും പണം സ്ഥാപനത്തിൻ്റെ ബേങ്ക് അക്കൗണ്ട് വഴി കൈപറ്റിയ ശേഷം വഞ്ചിച്ച സംഘത്തിനെതിരെ വളപട്ടണം പോലീസ് രണ്ടു പരാതിയിൽ കേസെടുത്തു.
അഴീക്കോട് സ്വദേശിനിനിന്നും പകുതി വിലക്ക് സ്കൂട്ടറും വാഷ് മെഷീൻ, പാത്രങ്ങളും നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രൊപ്പറേറ്റർ പേഴ്സണൽ സർവ്വീസ് ഇന്നോവേഷൻ കോറസൺസ് എന്ന സ്ഥാപനത്തിൻ്റെ ബേങ്ക് അക്കൗണ്ടിലേക്ക് ഇക്കഴിഞ്ഞ ജൂലായ് അഞ്ചിനും സപ്തംബർ മൂന്ന്, 26 തീയതികളിലായി 89, 950 രൂപ അടപ്പിച്ച ശേഷം സാധനങ്ങൾ നൽകാതെ കബളിപ്പിച്ചുവെന്നും എടക്കാട് ബ്ലോക്ക് സീഡ് സൊസൈറ്റി പ്രസിഡണ്ട് ചെമ്പിലോട് സ്വദേശി യുടെ പരാതിയിലുമാണ് കേസ് സ്ഥാപനത്തിനു കീഴിലെ മെമ്പർമാർക്ക് 50 ശതമാനം സബ്സിഡിയിൽ എൻജിഒ കോൺഫെഡറേഷൻ സംഘടനക്ക് ലഭിക്കുന്ന സിഎസ് ആർ സ്പിയാർഡ് സ് പദ്ധതി വഴി വാഹനങ്ങൾ, ലാപ് ടോപ്പ് ,വാട്ടർ ടാങ്ക് വീട്ടുപകരണങ്ങൾ എന്നിവനൽകുമെന്ന് വിശ്വസിപ്പിച്ച് 2024 ജൂലായ് മാസം ഒന്നു മുതൽ മേൽ സ്ഥാപനത്തിൽ അക്കൗണ്ട് വഴി ഒരു കോടി പതിനാല് ലക്ഷത്തി ഒമ്പതിനായിരത്തി ഇരുന്നൂറ്റി ഇരുപത്തിരണ്ട് രൂപ കൈപ്പറ്റിയ ശേഷം നാളിതുവരെ സാധനങ്ങൾ നൽകാതെ ഇടുക്കി കൊളപ്രയിലെ
സ്പിയാർഡ് സ് ചീഫ്കോ ഓർഡിനേറ്റർ അനന്തു കൃഷ്ണൻ, കെ എൻ അനന്തകുമാർ, ചെയർപേഴ്സൺഡോ. ബീന സെബാസ്റ്റ്യൻ, സ്പിയാർഡ്സ് ചെയർ പേഴ്സൺ ഷീബ സുരേഷ്, സെക്രട്ടറികെ പി .സുമ, വൈസ് ചെയർപേഴ്സൺ ഇന്ദിര, ലീഗൽ അഡ്വൈസർ ലാലി വിൻസെൻ്റ്,കണ്ണൂരിലെ ഓർഗനൈസർ മയ്യിൽ മുണ്ടക്കൈയിലെ രാജാമണി എന്നിവർക്കെതിരെയാണ് കേസെടുത്തത്. ആയിരക്കണക്കിന് ആളുകളെയാണ് സംഘംതട്ടിപ്പിന് ഇരയാക്കിയിരിക്കുന്നത്.