വളപട്ടണം: വാഹനത്തിൽ കൊണ്ടുവന്ന് അറവുമാലിന്യം പൊതു സ്ഥലത്ത് തള്ളിയ രണ്ടു പേരെ പോലീസ് പിടികൂടി.തമിഴ്നാട് സേലം സ്വദേശിയും
പാപ്പിനിശേരി മൂന്നു പെറ്റുമ്മ പള്ളിക്ക് സമീപത്തെ മണികണ്ഠൻ കുഴന്തൈ വേലു (38), പശ്ചിമ ബംഗാൾ സ്വദേശിയും പുതിയ തെരുവിലെ എസ് എൻ ആർ ചിക്കൻ സ്റ്റാളിലെ ഫാറൂഖ് അൻസാരി (38) എന്നിവരെയാണ് എസ്.ഐ.പി.ഉണ്ണികൃഷ്ണനും സംഘവും പിടികൂടിയത്.ഇന്നലെ രാത്രി 11 മണിക്ക് ചിറക്കൽ റെയിൽവെ കട്ടിംഗിന് സമീപത്ത് വെച്ചാണ് കെ.എൽ.13.എ.എം.2334 നമ്പർ പിക് അപ്പ് വാനിൽ അറവുമാലിന്യം കൊണ്ടുവന്ന് തള്ളുന്നതിനിടെ ഇരുവരും പോലീസ് പിടിയിലായത്.