മട്ടന്നൂർ : വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് തീ വെച്ച് നശിപ്പിച്ചതായി പരാതി. കൂടാളി മൂലക്കരിയിലെ അരയേടത്ത് ഹൗസിൽ റിനോജിൻ്റെ ഉടമസ്ഥതയിലുള്ള കെ. എൽ. 58.ജി. 2292 നമ്പർ ബൈക്കാണ് തീ വെച്ച് നശിപ്പിച്ചത്. കഴിഞ്ഞ ദിവസം പരാതിക്കാരൻ്റെ ജ്യേഷ്ഠൻ്റെ വീടിനു മുന്നിൽ നിർത്തിയിട്ടതായിരുന്നു. സംഭവത്തിൽ മൂലക്കരിയിലെ പ്രിയേഷിനെ സംശയിക്കുന്നതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.