Sunday, April 27, 2025
HomeUncategorizedകണ്ണൂരിൽ തീവണ്ടിയിൽ കയറുന്നതിനിടെ വീണ് രണ്ട് അപകടങ്ങൾ; ഒരാൾ മരിച്ചു ഒരാൾക്ക് ഗുരുതരം

കണ്ണൂരിൽ തീവണ്ടിയിൽ കയറുന്നതിനിടെ വീണ് രണ്ട് അപകടങ്ങൾ; ഒരാൾ മരിച്ചു ഒരാൾക്ക് ഗുരുതരം

കണ്ണൂർ: തിരുനെൽവേലി-ദാദർ എക്സ്പ്രസിൽ (22630) നിന്ന് ഇറങ്ങിക്കയറാൻ ശ്രമിക്കവേ യാത്രക്കാരൻ വിണ് മരിച്ചു.

പ്ലാറ്റ്ഫോമിനും തീവണ്ടിക്കും ഇടയിൽ വീണ് മഹാരാഷ്ട്ര നവി മുംബൈ സ്വദേശി ചവൻ (42) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 8.39-ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടം.

ബി-വൺ കോച്ചിൽ യാത്ര ചെയ്ത ചവൻ വണ്ടി കണ്ണൂർ സ്റ്റേഷനിൽ നിർത്തിയപ്പോൾ പുറത്തിറങ്ങുകയും തുടർന്ന് വണ്ടി പുറപ്പെട്ടപ്പോൾ കയറാൻ ശ്രമിക്കവേ പിടിവിട്ട് വീഴുകയായിരുന്നു.

റെയിൽവേ പോലീസും ആർ പി എഫും ചേർന്ന് ചവനെ ജില്ലാ ആസ്പത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മധുരയിൽ നിന്ന് പൻവേലിലേക്ക് യാത്ര ചെയ്യുകയായിരുന്നു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബുധനാഴ്ച നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.

പുലർച്ചെ 1.09-ന് മംഗള എക്സ്പ്രസിൽ കയറാൻ ശ്രമിക്കെ പിടിവിട്ട് വീണ യാത്രക്കാരന് ഗുരുതര പരുക്കേറ്റു. മട്ടന്നൂർ ചാവശ്ശേരി സ്വദേശി മുഹമ്മദ് അലിക്കാണ്‌ (32) പരുക്ക്.

പ്ലാറ്റ്ഫോമിനും വണ്ടിക്കും ഇടയിൽ വീണ മുഹമ്മദ് അലിയുടെ കാലുകൾ അറ്റു. നിസാമുദ്ദീനിൽ നിന്ന്‌ പുറപ്പെട്ട് എറണാകുളത്തേക്ക് പോകുന്ന മംഗള എക്സ്പ്രസിൽ (12618) കണ്ണൂരിൽ നിന്ന് കയറുന്നതിന് ഇടെയാണ് അപകടം.

ആർ.പി.എഫ്, റെയിൽവേ പോലീസ് എന്നിവർ ഉടൻ ആംബുലൻസിൽ ജില്ലാ ആസ്പത്രിയിൽ എത്തിച്ചു.

എന്നാൽ പരുക്ക് ഗുരുതരമായതിനാൽ പരിയാരം ഗവ. മെഡിക്കൽ കോളേജ്‌ ആസ്‌പത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!