പയ്യന്നൂർ: പാലക്കോട് അഴിമുഖത്ത് നിർമ്മാണം നടന്നുവരുന്ന പുലിമുട്ടിൻ്റെ ഭിത്തിയിലിടിച്ച് ഫൈബർ വള്ളം മറിഞ്ഞ് അപകടം.
ഇന്ന് പുലർച്ചെ 4.30 മണിയോടെയാണ് അപകടം. ആഴക്കടലിലെ വലിയ മത്സ്യബന്ധന വള്ളത്തിൽ നിന്നും പാലക്കോട് ഹാർബറിലേക്ക് മീൻ എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.പുതിയങ്ങാടിയിലെ മർഹബ എന്ന പേരുള്ള ഫൈബർ വള്ളമാണ് അപകടത്തിൽപ്പെട്ടത്. വള്ളത്തിലുണ്ടായിരുന്ന 12 തൊഴിലാളികളിൽ മൂന്നു പേർക്ക് നിസാര പരിക്കേറ്റു. പരിക്കേറ്റവർക്ക് മൊട്ടാമ്പ്രത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഉയർന്ന തിരമാലകളിൽ പ്പെട്ട് നിയന്ത്രണം വിട്ട ഫൈബർ വള്ളം പുലിമുട്ടിൻ്റെ ഭിത്തിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് നിഗമനം. അപകടത്തിൽ ഫൈബർ വള്ളം തകർന്ന നിലയിലാണ്.