വളപട്ടണം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പോക്സോ കേസിൽഅറസ്റ്റിൽ. കണ്ണപുരം സ്റ്റേഷൻ പരിധിയിലെ ഇരിണാവ് സ്വദേശി മുനീറിനെ (52)യാണ് വളപട്ടണം സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ടി.പി.സുമേഷ് അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് പ്രതി പലതവണ പീഡിപ്പിച്ചത്.ശല്യം സഹിക്കവയ്യാതായതോടെ കുട്ടി വീട്ടുകാരോട് വിവരം പറയുകയായിരുന്നു. തുടർന്ന് ചൈൽഡ് ലൈനിലും പോലീസിലും പരാതി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു.