കണ്ണൂർ. കൊലപാതക കേസിലും പോക്സോ കേസിലും ശിക്ഷിക്കപ്പെട്ട ജീവപര്യന്ത തടവുകാരൻ സെൻട്രൽ ജയിലിൽ കുഴഞ്ഞുവീണു മരിച്ചു. കാസറഗോഡ് വെള്ളരിക്കുണ്ട് പിനാക്കുന്നിലെ താഴെത്തെ വീട്ടിൽചെനിയൻ (61) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 3.30 മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജയിലിൽ കുഴഞ്ഞുവീണ ഇയാളെ ജയിൽ അധികൃതർ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെട്ടു. വെള്ളരിക്കുണ്ട് സ്റ്റേഷൻ പരിധിയിലെ കൊലപാതക കേസിലും പോക്സോ കേസിലും പ്രതിയായ ഇയാൾ ശിക്ഷിക്കപ്പെട്ട് 2015 മുതൽ കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷാ തടവുകാരനായി കഴിയുകയായിരുന്നു. ടൗൺ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.