കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് 78 ലക്ഷം രൂപ ചെലവില്‍ നവീകരിച്ച കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഇരിണാവ് കാട്ടാമ്പള്ളി കുളം രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാടിന് സമര്‍പ്പിച്ചു. എം വിജിന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു. കല്ല്യാശ്ശേരി പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ ജാക്സൺ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി പി ദിവ്യ ഉപഹാര സമർപ്പണം നടത്തി. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ, കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി ടി ബാലകൃഷ്ണൻ, വൈസ് പ്രസിഡന്റ്
സി നിഷ,സ്ഥിരം സമിതി അധ്യക്ഷമാരായ ഇ മോഹനൻ, ടി.വി രവീന്ദ്രൻ, സി.വി ഭാനുമതി,
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രീത, പഞ്ചായത്ത് അംഗം എ സ്വപ്ന, ടി ചന്ദ്രൻ, കണ്ണാടിയൻ ഭാസ്ക്കരൻ, കല്യാശ്ശേരി പഞ്ചായത്ത് സെക്രട്ടറി ടി.വി ശൈലജ, എം ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.