പയ്യന്നൂർ നഗരസഭ വാർഡ് 42ലെ കാറമേലിൽ 12 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച വയോജന പാർക്ക് രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ ശ്രദ്ധേയമായ പദ്ധതിയായ വയോജന പാർക്ക് കുടുംബ സംഗമത്തിന്റെ വേദിയാണെന്ന് മന്ത്രി പറഞ്ഞു.
വയോജനങ്ങൾക്ക് പരസ്പരം മനസ്സിലാക്കാനുള്ള ഇടമൊരുക്കാൻ ഈ പാർക്ക് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
പയ്യന്നൂർ നഗരസഭ ചെയർപേഴ്സൺ കെ വി ലളിത അധ്യക്ഷയായി. പ്രദേശത്തെ വയോജനങ്ങളെ നഗരസഭ വൈസ് ചെയർമാൻ പി വി കുഞ്ഞപ്പൻ ആദരിച്ചു. വാർഡ് കൗൺസിലർ വി കെ നിഷാദ്, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സി ജയ, കൗൺസിലർമാരായ ഇ ഭാസ്കരൻ, ടി ദാക്ഷായണി, പി വി സുഭാഷ്, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ വി സുധാകരൻ, കെ വി ബാബു, കെ വി ഭാസ്കരൻ, അസീസ് ഹാജി, പി ജയൻ, കെ വി ബാലൻ എന്നിവർ സംസാരിച്ചു.