പെരിങ്ങോം .വ്യാപാരിയെ കടയുടെ ഷട്ടറിൽ തള്ളിയിട്ട് തുടയെല്ല് തകർത്ത യുവാവിനെതിരെ പരാതിയിൽ പെരിങ്ങോം പോലീസ് കേസെടുത്തു.വ്യാപാരി നോർത്ത്പെരുന്തട്ടയിലെ എം.സുകുമാരൻ്റെ (68) പരാതിയിൽ പെരുന്തട്ടതണ്ട നാട്ടു പൊയിലിലെ സജിക്കെതിരെയാണ് കേസെടുത്തത്.ഇക്കഴിഞ്ഞ 13 ന് വൈകുന്നേരം 3 മണിക്ക് പെരുന്തട്ടതണ്ട നാട്ടു പൊയിലിൽ പരാതിക്കാരൻ നടത്തി വരുന്ന കടയിൽ വെച്ചായിരുന്നു സംഭവം.കെട്ടിട ഉടമസ്ഥനെ പരാതിക്കാരൻ ദ്രോഹിക്കുന്നു എന്ന കാരണം പറഞ്ഞ് പ്രതി കൈകൊണ്ട് തള്ളിയതിൽ വ്യാപാരി കടയുടെ ഷട്ടറിൽ തുടയടിച്ചു വീണതിനെ തുടർന്ന് തുടയെല്ല് പൊട്ടി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.