ഏച്ചൂര്‍ സെക്ഷന്‍ ഓഫീസിനു കീഴില്‍ എല്‍.ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാല്‍ കാവുംചാല്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 24ന് രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12 വരെയും ധര്‍മ്മകിണര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഉച്ചയ്ക്ക് 12 മുതല്‍ മുതല്‍ മൂന്ന് വരെയും പഞ്ചായത്ത് കിണര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് മൂന്ന് വരെയും കട്ട് ആന്റ് കവര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ 11 വരെയും വാണിയന്‍ചാല്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും. എച്ച്.ടി ലൈനില്‍ പണി ഉള്ളതിനാല്‍ പുറത്തീല്‍, പഞ്ചായത്ത് കിണര്‍ ട്രാന്‍സ്‌ഫോര്‍മറിന്റെ പുറത്തീല്‍ ഭാഗത്തും ജനുവരി 24ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് വരെ വൈദ്യുതി പൂര്‍ണമായും മുടങ്ങും.
കണ്ണൂർ സെക്ഷനിലെ താവക്കര വേർഹൗസ് ട്രാൻസ്ഫോർമർ പരിധിയിൽ ജനുവരി 24 ന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.