തളിപ്പറമ്പ.ദേശീയപാത നിർമ്മാണം നടത്തുന്ന മേ ഘഎഞ്ചിനീയറിംഗ് ആൻ്റ് ഇൻഫ്രാസ് ക്ടച്ചർ ലിമിറ്റഡിൻ്റെ ഉടമസ്ഥതയിലുള്ള 25 ലക്ഷം രൂപ വിലമതിക്കുന്ന ഹെവി ക്രെയിൻ മോഷണം പോയതായി പരാതി. പാത നിർമ്മാണം നടക്കുന്ന കുപ്പം പാലത്തിന് സമീപം ഈ മാസം 18 നും 19 ന് രാവിലെ 8.30 മണിക്കും ഇടയിലുള്ള സമയത്ത് നിർത്തിയിട്ട കെ എൽ.86. എ.9695 നമ്പർ ക്രെയിൻ ആണ് മോഷണം പോയത്. കമ്പനി പ്രതിനിധി ആലപ്പുഴ പെണ്ണുക്കരചെന്നൂരിലെ എസ്.സൂരജിൻ്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.