പയ്യാവൂർ.മുൻ വിരോധം വെച്ച് യുവാവിനെ കാർ കയറ്റി കൊല്ലാൻ ശ്രമം പ്രതി പിടിയിൽ. പയ്യാവൂർ വാതിൽമടയിലെ മുപ്ര പള്ളിൽ ഹൗസിൽ സജി (48) യെയാണ് ഇൻസ്പെക്ടർ ട്വിങ്കിൾ ശശി അറസ്റ്റു ചെയ്തത്.18 ന് രാത്രി 9 മണിക്ക് പയ്യാവൂർ വാതിൽ മടയിൽ വെച്ചാണ് സംഭവം. ശ്രീകൃഷ്ണ സ്റ്റോറിൻ്റെ മുന്നിലെ ഗ്രില്ലിനടുത്ത് നിൽക്കുകയായിരുന്ന വാതിൽമടയിലെ പളളിക്കാൽ ഹൗസിൽ നൗഷാദിനെ (36)യാണ് പ്രതി കെ.എൽ. 13 .കെ .2877 നമ്പർ സ്കോർപ്പിയോ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത് .നൗഷാദിൻ്റെ ദേഹത്തേക്ക് കാർഇടിച്ചു കയറ്റിയതിൽ കടയിലേക്ക് തെറിച്ചു വീഴുകയും വീണ്ടും പ്രതി കാറുമായി ഇടിക്കാൻ ശ്രമിക്കവേ കടയുടെ അരികിലുണ്ടായിരുന്ന വാതിൽമടയിലെ പുതിയ പുരയിൽ ജയനും സാരമായി പരിക്കേറ്റു.ഗുരുതര പരിക്കേറ്റ് രക്തം വാർന്ന നൗഷാദിനെയും ജയനെയും കടയുടമ എം.രശ്മിനും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.കടയുടമ ശ്രീരശ്മൻ്റെ പരാതിയിൽ വധശ്രമത്തിന്ക്കേസെടുത്ത പയ്യാവൂർ പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.