തളിപ്പറമ്പ്: യുവതിയുടെ ശ്വാസനാളത്തില്‍ കുടുങ്ങിയ മൊട്ടുസൂചി പുറത്തെടുത്തു.
തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ വെച്ചാണ് മൊട്ടുസൂചി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
കണ്ണൂര്‍ നരിക്കോട് മിന്‍ഹാസിലെ ജുമൈലയുടെ ശ്വാസനാളത്തിലാണ് അബദ്ധത്തില്‍ സൂചി കുടുങ്ങിയത്.
കടുത്ത വേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട ഇവരെ ഉടന്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ഇഎന്‍.ടി.സര്‍ജന്‍ ഡോ.അനൂപ് അബ്ദുള്‍ റഷീദാണ് അഞ്ച് സെന്റിമീറ്ററോളം വലുപ്പമുള്ള പിന്‍ പുറത്തെടുത്തത്.