ആലക്കോട്: വാറ്റുചാരായ നിർമ്മാണ കേന്ദ്രത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 215 ലിറ്റർ വാഷ് പിടികൂടി. കോട്ടയം തട്ടിൽ പാറക്കൂട്ടത്തിനിടയിലെ രഹസ്യ കേന്ദ്രത്തിൽ ചാരായം വാറ്റാൻ നാലു ബാരലുകളിലായി സൂക്ഷിച്ച 215 ലിറ്റർ വാഷാണ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി.വി. ബിജുവും സംഘവും കണ്ടെത്തിയത്. വാറ്റു ചാരായ നിർമ്മാണവും വില്പനയും നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് വാഷ് പിടികൂടിയത്.റെയിഡിൽ ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ ടി.ഒ. വിനോദ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി. ധനേഷ്,ഇ.പി.സബീഷ്, കെ.വി. ഷൈജു എന്നിവരും ഉണ്ടായിരുന്നു.