തളിപ്പറമ്പ് താലൂക്ക് ഹെഡ് കോട്ടേഴ്സ് ആശുപത്രിയിൽ കേരള സോഷ്യൽ സെക്യൂരിറ്റി മിഷനുമായി ചേർന്ന് ഭിന്നശേഷി ക്യാമ്പ് സംഘടിപ്പിച്ചു. നൂറ്റമ്പതോളം പേർ ക്യാമ്പിൽ പങ്കെടുത്തു.
ഒഫ്താൾമോളജി, ഓർത്തോ, ഇഎൻടി, പീഡിയാട്രിക്സ്, പി. എം. ആർ, സൈക്കാട്രി എന്നീ സ്പെഷ്യാലിറ്റി വിഭാഗത്തിലായിരുന്നു ക്യാമ്പ് നടന്നത്.താലൂക്ക് ഹെഡ് കോർട്ടേഴ്സ് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ ഡോക്ടർന്മാരായ എ സുശീൽ, നിതിൻ കോശി, എൻ അരുണൻ , വിക്രം രാജ്, കെ പി മനോജ് കുമാർ , ടി കെ രാഖി ഡെപ്യൂട്ടി നഴ്സിങ് സൂപ്രണ്ട് ബിന്ദുമോൾ രാഘവൻ, സീനിയർ ഒപ്റ്റോമെട്രിസ്റ്റ് എസ് ലീന കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ ജില്ലാ കോഡിനേറ്റർ കെ അനീഷ് തുടങ്ങിയവർ പങ്കെടുത്തു.