ജില്ലയിലെ പെരിങ്ങത്തൂര്‍ പാലത്തിന്റെ അടിയന്തിര അറ്റകുറ്റപ്പണിയുടെ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം (ചെറിയ വാഹനങ്ങള്‍ ഉള്‍പ്പെടെ) ജനുവരി 20 മുതല്‍ ഫെബ്രുവരി 20 വരെ പൂര്‍ണ്ണമായും നിരോധിക്കും. വാഹനങ്ങള്‍ മുണ്ടത്തോട് പാലം പാറക്കടവ് വഴിയോ/ കാഞ്ഞിരക്കടവ് വഴിയോ പോകണമെന്ന് കണ്ണൂര്‍ പൊതുമരാമത്ത് പാലങ്ങള്‍ ഉപവിഭാഗം, അസി. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.