Thursday, January 23, 2025
HomeKannurപിലാത്ത സെന്റ് ജോസഫ് കോളേജ് ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു

പിലാത്ത സെന്റ് ജോസഫ് കോളേജ് ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു



മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി പിലാത്ത സെന്റ് ജോസഫ് കോളേജിനെ ഹരിത ക്യാമ്പസായി പ്രഖ്യാപിച്ചു. എം വിജിന്‍ എംഎല്‍.എ ഹരിത ക്യാമ്പസ് പ്രഖ്യാപനം നടത്തി. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ശ്രീധരന്‍ അധ്യക്ഷനായിരുന്നു. ഗ്രീന്‍ ബ്രിഗേഡ് ചുമതലയുള്ള അധ്യാപിക കെ ഷീന മാലിന്യമുക്തം നവകേരളം ശുചിത്വ പ്രതിജ്ഞ ചൊല്ലി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഡെന്നി ഫിലിപ്പ്, മാനേജര്‍ റഫ രാജന്‍ ഫ്രോസ്റ്റോ, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ ടി.വി ഉണ്ണികൃഷ്ണന്‍, ടി.സബിത, കെ അംബുജാക്ഷന്‍, ഹരിത കേരളം ജില്ലാ റിസോഴ്‌സ് പേഴ്‌സണ്‍ ടി ശോഭ, കില തീമാറ്റിക്ക് എക്‌സ്‌പേര്‍ട്ട് നീതു സുധാകരന്‍, ഗ്രീന്‍ ബ്രിഗേഡ് ടീം ക്യാപ്റ്റന്‍ ജോന ജോസഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ചെറുതാഴം ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തില്‍ സംഗീത നൃത്ത ശില്‍പം അരങ്ങേറി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!