പാപ്പിനിശ്ശേരി കാട്ടിലെപ്പള്ളി മൂ ന്നുപെറ്റുമ്മ പള്ളി മഖാം ഉറൂസ് വെള്ളിയാഴ്ച തുടങ്ങും. ജുമുഅ നമസ്ക്കാരത്തിനുശേഷം പാണക്കാട് ഹാഷിർ അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പാപ്പിനിശ്ശേരി ഹിദായത്ത് ഇസ്ലാം സംഘം രക്ഷാധികാരി എ.കെ. അബ്ദുൽ ബാഖി അധ്യക്ഷനാകും. രാത്രി 7.30-ന് മജ്‌ലിസുന്നൂ റിന് മഹല്ല് ഖത്തീബ് ഹൈദ്രോ സ് ബാഖവി നേതൃത്വം നൽകും. തുടർന്ന് ജില്ലാതല മാഷപ്പ് മത്സ രം. 18-ന് രാത്രി 7.30-ന് ദഫ് പ്രദർശനം. തുടർന്ന് ബുർദ മജ്ലിസ്. അയ്യൂബ് അസ് അദിഉദ്ബോധനം നടത്തും.
19-ന് 7.30-ന് സുബൈർ തൊട്ടിക്കലും സംഘവും അവതരി പ്പിക്കുന്ന കഥാപ്രസംഗം. 20-ന് 7.30-ന് സമാപന സമ്മേളനം സമസ്ത ട്രഷറർ പി.പി. ഉമർ മു സലിയാർ ഉദ്ഘാടനം ചെയ്യും. അസ്‌ലം തങ്ങൾ അധ്യക്ഷത വഹിക്കും. തുടർന്ന് നടക്കുന്ന പ്രാർഥനാസദസ്സിന് അബ്ദുൽ ഫത്താഹ് ദാരിമി നേതൃത്വം നൽകുമെന്ന് വി.പി. ഷഹീർ, കെ.പി. അബ്ദുൾ റഷീദ്, സി.എ ച്ച്. അബ്ദുൾ സലാം, ഒ.കെ. മൊ യ്തീൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.