ഇരിട്ടി : മാടത്തിയിൽ എൽ പി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വിളംബര ഘോഷ യാത്ര നടത്തി. പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രജനി വിളംബരജാഥ ഫ്‌ലാഗ് ഓഫ് ചെയ്തു. സ്‌കൂൾ ലീഡർ ധ്യാൻ വി ആനന്ദ് പതാക സ്വീകരിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി അംഗം വി. പ്രമീള , പഞ്ചായത്ത് അംഗവും സംഘാടക സമിതി ചെയർമാനുമായ പി. സാജിത് , സ്‌കൂൾ മാനേജർ പി .സി. ചന്ദ്രമോഹനൻ , പ്രധാന അധ്യാപിക കെ. കെ. ചിന്താമണി , പി.ടി.എ പ്രസിഡന്റ് കെ. സജീഷ് , മദർ പി. ടി. എ പ്രസിഡന്റ് അർച്ചന ദ്വിഭാഷ് , എൻ. രവീന്ദ്രൻ , പി.സി പോക്കർ, പൂവക്കര ബാല കൃഷ്ണൻ , സി. രൂപേഷ് , ശശികുമാർ, അധ്യാപകരായ വിൻസി വർഗ്ഗീസ്,കെ. ഷൗക്കത്തലി , അമിത് ചന്ദ്ര, പി.കെ. രേഷ്‌ന ,വി.വി അഞ്ജന, കെ. ബിജില, തുടങ്ങിയവർ നേതൃത്വം നൽകി.
സ്‌കൂളിൽ നിന്ന് ആരംഭിച്ച് മാടത്തിൽ ടൗൺ ചുറ്റി സ്‌കൂളിൽ സമാപിച്ചു.വിളംബര ഘോഷയാത്രയിൽ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും പൂർവവിദ്യാർഥികളുടെയും നാട്ടുകാരുടെയും പങ്കെടുത്തു. കഥകളി, പുലികളി ,മോഹിനിയാട്ടം സ്‌കൗട്ട്, ഒപ്പന ദഫ്മുട്ട് , അറബിക്, പഞ്ചാബി, ഗുജറാത്തി ഡാൻസുകൾ, നാടോടിനൃത്തം വിവിധ കലാപരിപാടികളും ഉണ്ടായി.