ഇരിട്ടി: അയ്യങ്കുന്ന് പഞ്ചായത്തിലെ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ എൽഡിഎഫ് നടത്തുന്ന പഞ്ചായത്താഫീസ് ഉപരോധ മുന്നോടിയായുള്ള വാഹന ജാഥ എടപ്പുഴയിൽ കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് വിപിൻ തോമസ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷൈനി വർഗീസ് അധ്യക്ഷയായി. ജാഥാ ലീഡർ കെ. ജെ. സജീവൻ, വൈസ് ക്യാപ്ടൻ ജോർജ് ഓരത്തേൽ, ജാഥാ മാനേജർ ബാബു കാരക്കാട്ട്, എ .ജെ. അജീഷ്, സിബി വാഴക്കാല, ബിജോയ് പ്ലാത്തോട്ടം, സി. എം. ജോർജ്, സലി ജോസഫ്, ദിലീപ് മോഹൻ, അബ്രഹാം വെട്ടിക്കൽ, ഒ. എ. അബ്രഹാം, സി. ടി. കുര്യൻ, എം. എ. ആന്റണി, എം. കെ. രാജു എന്നിവർ വിവിധ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിച്ചു. ഉരുപ്പുംകുറ്റി, ആനപ്പന്തി, മുണ്ടയാംപറമ്പ് സ്വീകരണങ്ങൾക്ക് ശേഷം ജാഥ കരിക്കോട്ടക്കരിയിൽ സമാപിച്ചു. സമാപന പൊതുയോഗം സിപി എം ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീധരൻ ഉദ്‌ഘാടനം ചെയ്തു. വെള്ളിയാഴ്‌ച ജാഥാ പ്രയാണം വൈകിട്ട് മൂന്നിന് മുടിക്കയത്ത് എം. എ. ആന്റണി ഉദ്‌ഘാടനം ചെയ്യും . വൈകിട്ട് 6ന് വാണിയപ്പാറയിൽ സമാപിക്കും. സമാപന പൊതുയോഗം കെ. വി. സക്കീർഹുസൈൻ ഉദ്‌ഘാടനം ചെയ്യും.
യുഡിഎഫ് ഭരണസമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും ഭരണസ്തംഭനത്തിനുമെതിരെ 21ന് രാവിലെ പത്തിന് അങ്ങാടിക്കടവിൽ എൽഡിഎഫ് നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിക്കും. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി. ഹരീന്ദ്രൻ ഉദ്‌ഘാടനം ചെയ്യും.