Monday, January 27, 2025
HomeKannurസ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യ ; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ

സ്കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യ ; മൂന്ന് അധ്യാപകർക്ക് സസ്പെൻഷൻ

കമ്പിൽ : കമ്പിൽ മാപ്പിള ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഭവത് മാനവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ 3 അധ്യാപകരെ സസ്‌പെൻഡ് ചെയ്ത് ഉത്തരവായി. ഹയർ സെക്കന്റ്റി വിഭാഗം ആർ ഡി ഡി ആണ് സസ്പെൻഡ് ചെയ്ത് ഉത്തരവ് ഇറക്കിയത് വിദ്യാർത്ഥിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണങ്ങളെ തുടർന്നാണ് നടപടി. ഹയർ സെക്കന്റ്റി വിഭാഗം ഫിസിക്സ് അധ്യാപകൻ ഗിരീഷ് ടി .വി, ബോട്ടണി അധ്യാപകൻ ആനന്ദ് എ.കെ, ഗണിതശാസ്ത്ര അധ്യാപകൻ അനീഷ് ഇ.പി എന്നിവരെയാണ് 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.ജനുവരി 8 ന് ആയിരുന്നു ഭവത് മാനവ് ആത്മഹത്യ ചെയ്തത്. കുട്ടിയെ വീടിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് വിദ്യാർത്ഥി ജീവനൊടുക്കിയത് എന്ന് ആരോപിച്ച് കുടുംബം നൽകിയ പരാതിയെ തുടർന്നാണ് നടപടി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!