പരിയാരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പോലീസ് ഏറണാകുളത്ത് വെച്ച് പിടികൂടി.പരിയാരം മുടിക്കാനം സ്വദേശിയും ലോറി ഡ്രൈവറുമായ ആൽവിൻ ആൻറണി (33)യെയാണ് ഇൻസ്പെക്ടർ എം. പി.വിനീഷ് കുമാർ അറസ്റ്റു ചെയ്തത്. സ്റ്റേഷൻ പരിധിയിലെ 15 കാരിയെയാണ് മാസങ്ങൾക്ക് മുമ്പ് പ്രതി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ നിയമപ്രകാരംകേസെടുത്ത പോലീസ് അന്വേഷണത്തിനിടെ
പ്രതി ഒളിവിൽ പോയി. സൈബർ സെല്ലിൻ്റെ സഹായത്തോടെ പയ്യന്നൂർ ഡിവൈ.എസ്.പിയുടെ ക്രൈം സ്ക്വാഡും പരിയാരം പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ ഇന്നലെ രാത്രി ഏറണാകുളത്ത് വെച്ച് പിടികൂടുകയായിരുന്നു.പരിയാരത്തെത്തിച്ച പ്രതിയെ അറസ്റ്റു ചെയ്തു ഇന്ന് കോടതിയിൽ ഹാജരാക്കും.