Monday, January 27, 2025
HomeObitകണ്ണൂർ ഡി.സി.സി. മുൻ ജനറൽ സിക്രട്ടറിയും, ജില്ല പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന സത്യൻ വണ്ടിച്ചാൽ അന്തരിച്ചു.

കണ്ണൂർ ഡി.സി.സി. മുൻ ജനറൽ സിക്രട്ടറിയും, ജില്ല പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന സത്യൻ വണ്ടിച്ചാൽ അന്തരിച്ചു.

നടാൽ:
കണ്ണൂർ ഡി.സി.സി. മുൻ ജനറൽ സിക്രട്ടറിയും, ജില്ല പഞ്ചായത്ത് മുൻ മെമ്പറുമായിരുന്ന സത്യൻ വണ്ടിച്ചാൽ (65) നടാൽ വായനശാലക്ക് സമീപം വസന്തത്തിൽ അന്തരിച്ചു. മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ, ഫോക്ക്ലോർ അക്കാദമി മുൻ സിക്രട്ടറി, പിന്നോക്ക ക്ഷേമ കോർപ്പറേഷൻ മെമ്പർ, ടൂറിസം കോ .ഓപ്പറേറ്റീവ് സൊസൈറ്റി (കാറ്റ്കോ) പ്രസിഡണ്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി യു.യു.സി അംഗം, കോൺഗ്രസ് മുഴപ്പിലങ്ങാട് മണ്ഡലം കമ്മിറ്റി പ്രസിഡണ്ട്, എടക്കാട് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് , കെ.എസ്.യു. ജില്ല ജനറൽ സിക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സിക്രട്ടറി, മുഴപ്പിലങ്ങാട് യു.പി. സ്ക്കൂൾ വികസന സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
പരേതരായ വണ്ടിച്ചാലി നാണു മാസ്റ്റരുടെയും, യശോദയുടെയും മകനാണ്.

ഭാര്യ: സുചിത്ര (റിട്ട. കേരള ബേങ്ക്).

മക്കൾ: ഐറിന ( സിനിമ – സീരിയൽ ആർട്ടിസ്റ്റ് ), സാഗർ (ടയോട്ട, വളപട്ടണം)

മരുമകൻ: അഖിലേഷ് (കോൺട്രാക്ടർ)

പൊതുദർശനം നാളെ(ബുധൻ): രാവിലെ 8 മണി മുതൽ 11 മണി വരെ നടാൽ വായനക്ക് സമീപമുള്ള വീട്ടിലും, 11 മണി മുതൽ 11.30 വരെ മുഴപ്പിലങ്ങാട് കുളം ബസാറിലും, 12 മണിക്ക് കണ്ണൂർ ഡി.സി.സി. ഓഫീസിലും. സംസ്ക്കാരം 1 മണിക്ക് പയ്യാമ്പലത്ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

error: Content is protected !!