Tuesday, April 22, 2025
HomeKannurതപസ്യ കലാസാഹിത്യവേദിയുടെ മുപ്പതാമത് നവരാത്രി സംഗീതോത്സവം

തപസ്യ കലാസാഹിത്യവേദിയുടെ മുപ്പതാമത് നവരാത്രി സംഗീതോത്സവം

പഴയങ്ങാടി:വെങ്ങര തപസ്യ കലാസാഹിത്യവേദിയുടെ മുപ്പതാമത് നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ദുർഗാദേവിയുടെ ചിത്രങ്ങൾക്ക് ചായംകൊടുക്കൽ മത്സരം പ്രശസ്ത ശില്പിയും, ചിത്രകാരനുമായ പ്രശാന്ത് ചെറുതാഴം ഉദ്ഘാടനം ചെയ്തു.
വെങ്ങര യോഗ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ മനോഹരന്‍ വെങ്ങര അധ്യക്ഷത വഹിച്ചു.
മ്യൂറൽ പെയ്ന്റിങ് കലാപ്രതിഭ നിനിത ബൈജു, രാമകൃഷ്ണന്‍ വെങ്ങര, പി.വി.പ്രശാന്ത് എന്നിവർ സംസാരിച്ചു.

എൽ.പി, യു.പി., സ്കൂൾ വിഭാഗങ്ങളിലെ 35 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!