നീലേശ്വരം .വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച അഞ്ചര പവൻ തൂക്കം വരുന്ന താലിമാല മോഷണം പോയതായി പരാതി. തൈക്കടപ്പുറം കടിഞ്ഞിമൂലയിലെ പി.വി. ദേവികയുടെ താലിമാലയാണ് മോഷണം പോയത്. കിടപ്പുമുറിയിലെ അലമാരയ്ക്ക് മുകളിൽ ബാഗിൽ സൂക്ഷിച്ചതായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.സംഭവത്തിൽ ചെറുവത്തൂർ മയ്യിച്ചയിലെ ജിഷ്ണുവിനെ സംശയിക്കുന്നതായും പരാതിയിൽ പറയുന്നു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി