Friday, April 18, 2025
HomeKannurബിജെപി പ്രവർത്തകനെ ആക്രമിച്ച അഞ്ച് സി പി എം പ്രവർത്തകർക്കെതിരെ കേസ്

ബിജെപി പ്രവർത്തകനെ ആക്രമിച്ച അഞ്ച് സി പി എം പ്രവർത്തകർക്കെതിരെ കേസ്

വളപട്ടണം.ബി ജെ പി പ്രവർത്തകനെ മുളവടിയും പ്ലാസ്റ്റിക് പൈപ്പ് കൊണ്ടും ആക്രമിച്ച അഞ്ചു സി പി എം പ്രവർത്തകർക്കെതിരെ കേസ്.ബി ജെ പി പ്രവർത്തകൻ അഴീക്കോട് കച്ചേരിപ്പാറയിലെ പി.വി.സുബീഷിൻ്റെ പരാതിയിലാണ് സി പി എം പ്രവർത്തകരായ ശ്രീരാഗ്, വിജേഷ്, ശബാബ്, ഷബിൻ, അഖിൽ എന്നിവർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്.ഇന്ന് പുലർച്ചെ 12.15 മണിയോടെ അഴീക്കോട് വൻകുളത്ത് വയലിലായിരുന്നു സംഭവം.ബി ജെ പി നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വിരോധത്തിൽ പരാതിക്കാരനോട്” നിന്നെ നേരത്തെ ഒഴിവാക്കിയതാണെന്നും ഇനി നിന്നെ ബാക്കി വെച്ചേക്കില്ലെന്നും ആക്രോശിച്ചു കൊണ്ട് സംഘം ആക്രമിച്ചുവെന്നും പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!