കണ്ണപുരം:പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു
എന്ന പ്രമേയത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജന ജാഗ്രത ക്യാമ്പയിന്റെ ഭാഗമായി കല്ല്യാശ്ശേരി പഞ്ചായത്ത് കമ്മിറ്റി കെ.കണ്ണപുരം വായനശാലക്ക് സമീപം കോർണർ മീറ്റ് സംഘടിപ്പിച്ചു കല്ല്യാശ്ശേരി മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി സുബൈർ മടക്കര ഉദ്ഘാടനം ചെയ്തു.കല്ല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് യാസീൻ എം അധ്യക്ഷത വഹിച്ചു.കല്ല്യാശ്ശേരി പഞ്ചായത്ത് സെക്രട്ടറി മുസമ്മിൽ പി കെ സ്വാഗതവും കണ്ണപുരം ബ്രാഞ്ച് പ്രസിഡന്റ് റമീസ് എ പി നന്ദിയും പറഞ്ഞു