കുമ്പള. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ31.90 ഗ്രാം റോൾഡ് ഗോൾഡ് പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. കുമ്പളമുട്ടം ഗെയിറ്റിന് സമീപത്തെ മുഹമ്മദ് അൻസാറിനെ (25) യാണ് എസ്.ഐ. വി.കെ. വിജയൻ അറസ്റ്റു ചെയ്തത്. കുമ്പളയിലെ മുത്തൂറ്റ് ഫിൻകോർപ്പ് ബ്രാഞ്ചിലാണ് യുവാവ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. ബ്രാഞ്ച് ഇൻ ചാർജ്ജ് കാസറഗോഡ് നെല്ലിക്കുന്ന് കടപ്പുറത്തെ കെ. ഷൈനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്.
ഇന്നലെ ഉച്ചക്ക്2.45 മണിയോടെയാണ് സംഭവം. സ്വർണ്ണമാണന്ന വ്യാജേന പ്രതി സ്ഥാപനത്തിൽ31.90 ഗ്രാം മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു തുടർന്ന് സ്ഥാപന ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയും യുവാവിനെ കസ്റ്റഡിയിലെടുത്ത പോലീസ് പരാതിയിൽ കേസെടുത്ത് അറസ്റ്റ് ചെയ്തു.