Friday, November 22, 2024
HomeKannurകണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ചാർജ് ചെയ്യാൻ വെച്ച മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

കണ്ണൂർ .റെയിൽവേ സ്റ്റേഷനിൽ വിശ്രമമുറിയിൽ ഇരിക്കുകയായിരുന്ന യാത്രക്കാരുടെ വില പിടിപ്പുള്ള മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്നു കളയാൻ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളി പിടിയിൽ. മയ്യിൽ ജൂബിലി ക്വാട്ടേർസിൽ താമസിക്കുന്ന കെ.പി.ദീപക്കിനെ (28)യാണ് കണ്ണൂർറെയിൽവേ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.പി. വിജേഷിൻ്റെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ എസ്.സംഗീത്, ആ പി എഫ് എസ്.ഐ.ശശി, ഹെഡ് കോൺസ്റ്റബിൾ ശശിധരൻ എന്നിവരടങ്ങിയ സംഘം പിടികൂടിയത്.ഇന്ന് രാവിലെ റെയിൽവെ വിശ്രമമുറിയിൽ ബാഗുകളുമായി ഇരിക്കുകയായിരുന്ന ഇടുക്കി സ്വദേശികളുടെ വില പിടിപ്പുള്ള രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചു കടന്നു കളഞ്ഞ പ്രതിയെ നിമിഷങ്ങൾക്കുള്ളിൽ പോലീസ് പിടികൂടുകയായിരുന്നു .കാസറഗോഡ് മുതൽ ഇരിങ്ങാലക്കുട വരെമോഷണ കേസുകളും നരഹത്യ കേസും ഉൾപ്പെടെ പന്ത്രണ്ടോളം കേസിലെ പ്രതിയാണ് റെയിൽവേ പോലീസിൻ്റെ പിടിയിലായത്. മോഷ്ടിച്ച മൊബൈൽ ഫോണുകൾ പോലീസ് കണ്ടെടുത്തു. പരാതിയിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്തു. ഇന്ന് കോടതിയിൽ ഹാജരാക്കും.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!