കണ്ണൂരിന്ന് വർണ്ണ രാവുകളൊരുക്കി മുൻ സിപ്പൽ ആറാം ദിനം നഗരാസൂത്രണ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സയ്യിദ് സിയാദ് തങ്ങളുടെ അധ്യക്ഷതയിൽ ഷാഫി പറമ്പിൽ എം പി ഉൽഘാടനം നിർവ്വഹിച്ചു. ജില്ലയിലെ നിരവധി പരിപാടികൾകൾക്ക് ശേഷമാണ് ശാഫി പറമ്പിൽ വേദിയിൽ എത്തിയത്. കലക്ട്രേറ്റ് മൈതാന മോ ? മനുഷ്യക്കടലോ എന്ന് തുടക്കം കുറിച്ച്, വയനാട് ദുരന്തത്തിൽപ്പെട്ടവരുടെ മതവും, ജാതിയും ആരും തിരഞ്ഞില്ല. ഹിന്ദു ആചാരപ്രകാരവും , മുസ്ലീം, കൃസ്തീയ മത ആചാര പ്രകാരവുമായാണ് മറവ് ചെയ്തത്. ഈ നാടിന്റെ ഐക്യം കാത്ത് സൂക്ഷിക്കുന്ന ദസറയിൽ ഉപ്പയും , ഉമ്മയും , അച്ഛനും , അമ്മയും മക്കളും ഒന്നിച്ചിരുന്ന് ദസറ ആഘോഷിക്കുന്നത് തന്നെ വേർതിരിവില്ല എന്ന് മനസ്സിലാക്കാൻ പറ്റുമെന്ന് അദ്ദേഹം ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു. 2024 ഡിസംബറിൽ മുൻ സിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഗ്ലോബൽ ജോബ് ഫെയറിന്റെ പ്രഖ്യാ പനവും വേദിയിൽ വെച്ച് ശാഫി പറ മ്പിൽ നിർവ്വഹിച്ചു.ചെറുകഥാകൃത്ത് ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ കെ.വി. ധനേഷ്, സിനിമാ താരം ദീപക് പറമ്പോൾ എന്നിവർ മുഖ്യാതിഥിയായി . അമൃത രാമകൃഷണൻ, ( ഐ, എൻ , സി) പ്രജേഷ് അച്ചാണ്ടി (എം ഡി . കേരള വിഷൻ )
സി സുനിൽകുമാർ (പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ്)
കെ.പി ശശിധരൻ (വൈ: പ്രസിഡന്റ്, വെയ്ക്ക് ] അബ്ദുൾ ലത്തീഫ് ( ഫാദിൽ ഗ്രൂപ്പ് )എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ, ഡെപ്യൂട്ടി മേയർ , പി. ഇന്ദിര, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, അസി: കോഡിനേറ്റർ കെ.സി രാജൻ മാസ്റ്റ്ർ കൗൺസിലർമാരായ
സി.എച്ച് . ആ സീമ , ബീബി , , ആർ ട്ടിസ്റ്റ് ശശി കല, എന്നിവർ സന്നിഹ് തരായി. കൗൺസിലർ ഉമൈബ സ്വാഗതവും, കെ. സീത നന്ദിയും പറഞ്ഞു. തുടർന്ന്, ശ്രീ ശങ്കര തിരുവാതിര ടീം കണ്ണൂർ അവതരിപ്പിച്ചതിരുവാതിര, നിവേദ്യ ചെന്നൈയുടെ ഭരതനാട്യം, സ്വയംപ്രഭ കണ്ണൂർ കോർപ്പറേഷനിലെ താളിക്കാവ് പകലിലെ അമ്മമാർ ദസറ വേദിയെ പുളകമണിയിച്ചു കൊണ്ട് ഡാൻഡിയ നൃത്തം കൈയ്യടി നേടി.നൈനിക ദീപകിന്റെ കുച്ചുപ്പുടി, നന്ദ ആന്റ് അനഘ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഡാൻസ് , നാടൻ പാട്ടിന്റെ രാജകുമാരി പ്രസീത ചാലക്കുടി നയിച്ച പതി ഫോക് ബാൻഡ് നാടൻ പാട്ടുകളും അരങ്ങേറി. ഏഴാം ദിവസമായ ഒക്ടോബർ പത്ത് വ്യാഴം ചെയർ പേഴ്സൺ നികുതി അപ്പീൽ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ഷാഹിന മൊയ്തീന്റെ അധ്യക്ഷതയിൽ ഇ. ടി.മുഹമ്മദ് ബഷീർ എം പി ഉൽഘാടനം നിർവ്വഹിക്കും. മാധ്യമ പ്രവർത്തകൻ ഹഷ്മി താജ് , സിനിമാ താരം കണ്ണൂർ ശ്രീലത എന്നിവർ മുഖ്യാതിഥിയാവും. തുടർന്ന് കലാഭവൻ ദിൽനരാജിന്റെ സംഗീതാർച്ചന, ആരതി രാജീവന്റെ മോഹിനിയാട്ടം, ഷൈജ ബിനീഷ് ടീമിന്റെ ക്ലാസിക്കൽ ഫ്യൂഷൻ, കണ്ണൂർ ശരീഫ് നയിക്കുന്ന ഗാനമേളയും ഏഴാം ദിവസം അരങ്ങേറും.