Sunday, April 13, 2025
HomeKannurചെമ്പേരി നിർമല ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാർ

ചെമ്പേരി നിർമല ഹയർസെക്കൻഡറി സ്കൂൾ ചാമ്പ്യന്മാർ

രണ്ട് ദിവസമായി പൈസക്കരി ദേവമാതാ ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഇരിക്കൂർ ഉപജില്ലാ കേരള സ്കൂൾ കായികമേളയിൽ
ചെമ്പേരി നിർമല
ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി.
അത്‌ലറ്റിക് മത്സരങ്ങളിൽ 192 പോയിൻ്റോടെയാണ് ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായത്.
178 പോയിൻറ് നേടി മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ റണ്ണേഴ്സ് അപ്പ് കിരീടം നേടി.
102 പോയിൻ്റോടെ പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സമാപന സമ്മേളനം പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. സാജു സേവ്യർ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ.ഫാ.നോബിൾ ഓണംകുളം അധ്യക്ഷത വഹിച്ചു.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹൻ, ഉപജില്ലാ ഹെഡ്മാസ്റേറഴ്സ് ഫോറം സെക്രട്ടറി സോജൻ ജോർജ്, സ്പോർട്സ് ആൻ്റ് ഗെയിംസ് അസോസിയേഷൻ
സെക്രട്ടറി ഷാരോൺ.പി. പ്രഭാകർ, ഹൈസ്കൂൾ സ്കൂൾ പിടിഎ പ്രസിഡൻ്റ് സോജൻ നെട്ടനാനിക്കൽ,
യു.പി.സ്കൂൾ പി.ടി.എ.പ്രസിഡൻ്റ് ജിജി ഐപ്പൻപറമ്പിൽ, ദേവമാതാ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൻ.ഡി. സണ്ണി,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സി.എ.ജോസഫ്
തുടങ്ങിയവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments

error: Content is protected !!