Monday, November 25, 2024
HomeKannurവീട്ടിൽ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണി നാലുപേർക്കെതിരെ കേസ്

വീട്ടിൽ അതിക്രമിച്ച് കയറി കൊല്ലുമെന്ന് ഭീഷണി നാലുപേർക്കെതിരെ കേസ്

പയ്യന്നൂർ.വീട്ടിൽ അതിക്രമിച്ച് കയറി ചീത്ത വിളിച്ച് വീട്ടുടമയെകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ നാലു പേർക്കെതിരെ പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തു.കോറോം പള്ളിത്തറയിലെ സുബൈർ കുരിക്കളുടെ പരാതിയിലാണ് കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് ജെസ്മിൽ, മറ്റ്കണ്ടാലറിയാവുന്ന മൂന്നു പേർക്കുമെതിരെ പോലീസ് കേസെടുത്തത്.22 ന് വെള്ളിയാഴ്ച പുലർച്ചെ 3 മണിക്ക് അമ്പലത്തറയിലാണ് സംഭവം. പരാതിക്കാരൻ്റെ വീടിൻ്റെ ഗെയിറ്റ് തുറന്ന് അതിക്രമിച്ച് അകത്ത് കടന്ന പ്രതികൾ ചീത്ത വിളിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഒന്നാം പ്രതിയും
പരാതിക്കാരൻ്റെ ഭാര്യയും തമ്മിലുള്ള ബന്ധം ചോദ്യം ചെയ്തതിലുള്ള വിരോ‌ധമാണ് സംഭവത്തിന് കാരണമെന്ന് പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!