കണ്ണൂർ- ജില്ലയെ ക്ലീൻ ആക്കാൻ ക്ലീൻ കേരള കമ്പനിക്ക് സ്വന്തം വാഹനമെത്തി. ജില്ലയിലെ ക്ലീൻ കേരള കമ്പനിയുടെ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ ക്ലീൻ കേരള കമ്പനിയ്ക്ക് നൽക്കിയ ആദ്യ വാഹനം കണ്ണൂർ ജില്ലയ്ക്ക് നൽക്കിയത്. സ്വന്തം വാഹനം എത്തുന്നത് വഴി ക്ലീൻ കേരള കമ്പനിക്ക് തദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും ഇനി സ്വന്തം വാഹനത്തിൽ പാഴ് വസ്തുക്കൾ ആർ ആർ എഫുകളിലേയ്ക്കും മറ്റു സംസ്കരണ കേന്ദ്രത്തിലേയ്ക്കും എത്തിക്കാം.ജില്ലയിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഇത് വഴി കൂടുതൽ മെച്ചപ്പെടുത്താനും തദേശ സ്വയം ഭരണ സ്ഥാപനങൾക്ക് നൽക്കുന്ന സേവനം വേഗത്തിൽ ആക്കാനും സാധിക്കും. വാഹനം ഇന്ന് തിരുവനന്തപുരം ക്ലീൻ കേരള കമ്പനി ഹെഡ് ഓഫീസിൽ നിന്നും മാനേജിങ് ഡയറക്ടർ ജി.കെ സുരേഷ് കുമാറിൽ നിന്നും ജില്ലാ മാനേജർ ആശംസ് ഫിലിപ്പ് ഏറ്റുവാങ്ങി.ചടങ്ങിൽ കമ്പനി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അനിൽ കുമാർ,പ്രൊജക്റ്റ് മാനേജർ ശ്രീജിത്ത്,മറ്റു കമ്പനി ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.