Wednesday, January 22, 2025
HomeKannurപ്രഭാത ഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കം

പ്രഭാത ഭക്ഷണ വിതരണ പദ്ധതിക്ക് തുടക്കം

കണ്ണൂർ ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ വിദ്യാർഥികൾക്ക് പ്രഭാത ഭക്ഷണ വിതരണം നൽകുന്ന പദ്ധതിക്ക് കാക്കയങ്ങാട് പാലാ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ജൂബിലി ചാക്കോ, പാലാ ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് സി. സജു, പ്രധാനധ്യാപകൻ കെ.ജെ.ബിനു, കെ.ബിന്ദു, പിടിഎ പ്രസിഡന്റ് എ.ഷിബു എന്നിവർ സംസാരിച്ചു.  സ്‌കൂളിലെ 91 കുട്ടികൾക്കാണ് പ്രഭാത ഭക്ഷണം നൽകുന്നത്.

RELATED ARTICLES

Most Popular

Recent Comments

error: Content is protected !!