കാസറഗോഡ്: വില്ലേജ് ഓഫീസ് കുത്തിതുറന്ന് മോഷണശ്രമം നിരവധി മോഷണ കേസിലെ പ്രതി പിടിയിൽ. പത്തനംതിട്ട മലയോലപ്പുഴയിലെ കല്ലൂർ ഹൗസിൽ വിഷ്ണുവിനെ(32)യാണ് കാസറഗോഡ് പോലീസ് അറസ്റ്റു ചെയ്തത്.രണ്ടു ദിവസം മുമ്പാണ് കാസറഗോഡ് തളങ്കരയിലെ വില്ലേജ് ഓഫീസ് കുത്തിതുറന്ന് മോഷണശ്രമം നടത്തിയത്.ഇതിനിടെ പ്രതിചില്ലറ നാണയ തുട്ടുകൾ ടൗണിലെ കടയിൽ നൽകാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ കട ഉടമ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിരവധി മോഷണ കേസിലെ പ്രതിയായ ഇയാൾ മാഹിയിൽ ക്ഷേത്ര ഭണ്ഡാരം കവർന്ന പണവുമായി കാസറഗോട്ടെത്തിയതെന്ന് മനസ്സിലായത്. വില്ലേജ് ഓഫീസ് കുത്തിതുറന്നിരുന്നുവെങ്കിലും യാതൊന്നും മോഷണം പോയിരുന്നില്ല.