പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി തുരുത്തിയിൽ പ്രവർത്തിക്കുന്ന വലിയ പട്ടം പ്ലൈവുഡ് ആൻഡ് ലാമിനേറ്റഡ് എന്ന സ്ഥാപനത്തിൽ തീപ്പിടിത്തമുണ്ടായി. യന്ത്രസാമഗ്രികളും മറ്റും കത്തിനിശിച്ചു. കണ്ണൂരിൽ നിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.
തിങ്കളാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. തൊഴിലാളികൾ വൈകീട്ട് ജോലികഴിഞ്ഞ് അടച്ചുപോയതായിരുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് അനുമാനിക്കുന്നു. കോയൽ കോർ, കോർ വിനിയർ, യന്ത്രസാമഗ്രികൾ, മറ്റ് ഉപകരണങ്ങൾ എന്നിവയെല്ലാം കത്തിച്ചാമ്പലായി. ഏകദേശം 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പാപ്പിനിശ്ശേരി സ്വദേശി കെ.എം.സാക്കിറുദ്ദീന്റെ ഉടമസ്ഥതിയിലുള്ളതാണ് കമ്പനി. 30 -ഓളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്.
അഗ്നിരക്ഷാസേനാഗങ്ങളായ എം. രാജീവൻ, സി.വിനീഷ്, ഇ. ആലേഖ്, രാഗിൻ കുമാർ, വി.കെ. റസീഫ്, ടി.വി. റാഷിദ്, വനിതാ ഫയർ ഓഫീസർമാരായ കെ. അമിത, വി.വി. ശില്പ എന്നിവർ ചേർന്നാണ് തീയണച്ചത്.