പയ്യന്നൂർ. എസ്.ഐ ചമഞ്ഞ് വ്യാപാരികളില്‍ നിന്നും പണം വാങ്ങി മുങ്ങുന്ന പ്രതി പിടിയിൽ തളിപ്പറമ്പ് ചവനപ്പുഴ സ്വദേശി ചിറ്റേടത്ത് വീട്ടിൽ ജെയ്സനെ (42)യാണ് പയ്യന്നൂർ പോലീസ് അറസ്റ്റു ചെയ്തത്. പയ്യന്നൂർ പെരുമ്പയിലും ടൗണിലുമായി നിരവധി വ്യാപാരികളെ ഇയാൾ തട്ടിപ്പിനിരയാക്കിയിരുന്നു.പെരുമ്പ പെട്രോൾ പമ്പിന് സമീപത്തെ ബേക്കറി ഉടമ കെ.കെ.രാജുവിൻ്റെ പരാതിയിൽ കേസെടുത്ത പയ്യന്നൂർ പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. ഏഴിലോട്ടെ വ്യാപാര സ്ഥാപനത്തിൽ കയറിയും ഹൈവേ പോലീസ് എസ്.ഐ.ആണെന്ന് പരിചയപ്പെടുത്തിയാണ് വണ്ടി കൂലിക്കു നൽകാൻ ചില്ലറയില്ലെന്ന് പറഞ്ഞ് തിരിച്ചു തരാമെന്ന് വിശ്വസിപ്പിച്ച് ഇയാൾ 410 രൂപ വീതം വാങ്ങി സ്ഥലം വിട്ടത്. തട്ടിപ്പുമായി
വിലസി നടക്കുന്നതിനിടെ ഞായറാഴ്ചരാവിലെ തളിപ്പറമ്പിൽ തട്ടിപ്പിനിറങ്ങിയപ്പോഴാണ് തളിപ്പറമ്പിലെ വ്യാപാരികൾ തട്ടിപ്പുകാരനെ പിടികൂടി പോലീസിലേല്‍പ്പിച്ചത്.
ട്രാഫിക് എസ്.ഐയാണെന്നും കണ്‍ട്രോള്‍റൂം എസ്.ഐയാണെന്നും പറഞ്ഞ് പയ്യന്നൂര്‍, ഏഴിലോട്, പിലാത്തറ എന്നിവിടങ്ങളിലെ വ്യാപാരികളില്‍ നിന്നും പണം വാങ്ങി മുങ്ങിയ ഇയാളുടെ നിരീക്ഷണ ക്യാമറ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.