കണ്ണൂർ
കേരള സംസ്ഥാന നികുതി വകുപ്പിൽ നിന്നും വിരമിച്ച ജീവനക്കാരുടെ സംഘടനയായ കേരള വാണിജ്യ നികുതി പെൻഷനേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം നവംബർ 11 തിങ്കളാഴ്ച കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടക്കും മുൻ മന്ത്രി ഇപി ജയരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വിവി പ്രദീപ് കുമാർ അധ്യക്ഷത വഹിക്കും. സെയിൽസ് ടാക്സ് വോയിസ് പത്രാധിപർ പി പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തും. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി വിശ്വമോഹനൻ നായർ ഉദ്ഘാടനം ചെയ്യും. എം കുഞ്ഞിരാമൻ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2 മണിക്ക് കുടുംബ സംഗമം……… ബോർഡ് അംഗം അഡ്വ മുരളീധരൻ ഗോപാലൻ ഉദ്ഘാടനം ചെയ്യും. അംഗങ്ങളും കുടുംബാംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിക്കും. വൈകുന്നേരം 4.30 നു ചേരുന്ന സമാപന സമ്മേളനം അഡ്വ കെ ശിവരാമൻ ഉദ്ഘാടനം ചെയ്യും.
ജിഎസ്ടി ജോയിന്റ് കമ്മിഷണർ ചിപ്പി വിജയൻ, ഡെപ്യൂട്ടി കമ്മിഷണർമാരായ സിഎം സുനിൽ കുമാർ,സംഘടന യുടെ സംസ്ഥാന നേതാക്കൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും