അഴീക്കോട്: അഴീക്കോട് നടക്കുന്ന എട്ടാമത് സംസ്ഥാന സീനിയര്‍ പുരുഷ, വനിതാ ബോക്‌സിംഗ് മത്സരത്തിന്റെ സംഘാടകസമിതി രൂപീകരിച്ചു. അഴീക്കോട് ഹൈസ്‌കൂളില്‍ നടന്ന യോഗം കണ്ണൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജിഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിപ്പിനായി കെ.വി. സുമേഷ് എംഎല്‍എ ചെയര്‍മാനായും കണ്ണൂര്‍ ജില്ലാ ബോക്‌സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് എം. പ്രശാന്ത് ജനറല്‍ കണ്‍വീനറുമായും 101 അംഗ കമ്മിറ്റി രൂപീകരിച്ചു.
യോഗത്തില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അജീഷ് അദ്ധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ നിസാര്‍ വായിപ്പറമ്പ്, ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രുതി, ബോക്‌സിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഡവലപ്‌മെന്റ് കമ്മിഷന്‍ വൈസ് ചെയര്‍മാനും സംസ്ഥാന ബോക്‌സിംഗ് പ്രസിഡന്റുമായ ഡോ. എന്‍.കെ. സൂരജ്, സംസ്ഥാന ഫെന്‍സിംഗ് അസോസിയേഷന്‍ പ്രസിഡന്റ് ഒ.കെ. വിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
നവംബര്‍ 23, 24, 25 തീയതികളില്‍ അഴീക്കോട് ഗ്രാമപഞ്ചായത്ത് മിനിസ്‌റ്റേഡിയത്തിലാണ് സംസ്ഥാന ബോക്‌സിംഗ് മത്സരങ്ങള്‍ അരങ്ങേറുന്നത്. വിവിധ ജില്ലകളില്‍ നിന്നായി അഞ്ഞൂറോളം പേര്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തും.
കണ്ണൂര്‍ ജില്ലാ ബോക്‌സിംഗ് പ്രസിഡന്റ് എം. പ്രശാന്തന്‍ സ്വാഗതവും ജിഷിന്‍ നന്ദിയും പറഞ്ഞു.
മറ്റു കമ്മിറ്റി ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.
വൈസ് ചെയര്‍മാന്‍മാര്‍: കെ.സി. ജിഷ ടീച്ചര്‍ (കണ്ണൂര്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്), കെ. അജീഷ് (അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്), ടി. സരള (കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം), അബ്ദുള്‍ നിസാര്‍ വായിപ്പറമ്പ് (വൈസ് പ്രസിഡന്റ്, കണ്ണൂര്‍ ബ്‌ളോക്ക് പഞ്ചായത്ത്).
ജോയിന്റ് കണ്‍വീനര്‍മാര്‍: ആര്‍. എസ് ശ്രീജിത്ത് (സെക്രട്ടറി, ജില്ലാ ബോക്‌സിംഗ് അസോസിയേഷന്‍), കെ. രാജേന്ദ്രന്‍ (സെക്രട്ടറി, ദയ അക്കാദമി), ധീരജ് കുമാര്‍, പ്രജേഷ്.
സബ് കമ്മിറ്റി ഭാരവാഹികള്‍:
വെന്യു കമ്മിറ്റി: പി. എം. സുഗുണന്‍ (ചെയര്‍മാന്‍), വി. നജീഷ് (കണ്‍വീനര്‍), പബ്‌ളിസിറ്റി കമ്മിറ്റി: എന്‍.കെ. ശ്രീജിത്ത് (ചെയര്‍മാന്‍), ടി.വി. സിജു (കണ്‍വീനര്‍), റിസപ്ഷന്‍ കമ്മിറ്റി: കെ. ഗിരീഷ് കുമാര്‍ (ചെയര്‍മാന്‍), കെ. സന്തോഷ് (കണ്‍വീനര്‍).