കേരള സർക്കാർ ആയുഷ് വകുപ്പ് ,നാഷണൽ ആയുഷ് മിഷൻ, ഹോമിയോപ്പതി വകുപ്പ് ,പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പ് സംയുക്തമായി നടത്തുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം 2024 ൻ്റെ ഭാഗമായി എസ് സി പി ചിറക്കലിൻ്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിനോട് അനുബന്ധിച്ച് എൻ എച്ച് എം ഹോമിയോ ഡിസ്പെൻസറി മന്ന മെഡിക്കൽ ഓഫീസർ dr തുഷാര ബോധവൽക്കരണ ക്ലാസും ,. ഗവ.ആയുർവേദ ഡിസ്പെൻസറി ചിറക്കൽ യോഗ ഇൻസ്‌ട്രക്ടർ dr സുചിത്ര യോഗ പരിശീലന ക്ലാസും നടത്തി. വാർഡ് മെമ്പർ ശ്രീമതി റീന അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചിറക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി വത്സല കെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ക്യാമ്പിൽ സൗജന്യ എച്ച് ബി പരിശോധനയും പ്രമേഹ പരിശോധനയും രക്തസമ്മർദ്ദ പരിശോധനയും നടത്തപ്പെട്ടു. 80ലധികം ആളുകൾ ക്യാമ്പിൽ പങ്കെടുക്കുകയുണ്ടായി ക്യാമ്പിന് എസ് എസ് സി പി മെഡിക്കൽ ഓഫീസർ ഡോക്ടർ ജൂലിയ വിൽഫ്രഡ് നന്ദി പറഞ്ഞു.